Football

ബയേണിനെ സമനിലയില്‍ തളച്ച് റയല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍

മാഡ്രിഡ്: തുടര്‍ച്ചയായ മൂന്നാം തവണയും ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഫൈനല്‍ സ്വന്തമാക്കി റയല്‍ മാഡ്രിഡ്. സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെതിരെ സമനിലയില്‍ തളച്ചാണ് റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഉറപ്പിച്ചത്.

ബയേണിന്റെ തട്ടകത്തില്‍ നേടിയ ആദ്യ പാദ സെമിയിലെ വിജയത്തിന് ശേഷം സ്വന്തം തട്ടകത്തില്‍ സമനില കൊണ്ട് റയലിന് തൃപ്തിപ്പെടേണ്ടി വന്നു. രണ്ടു പാദങ്ങളിലുമായി മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം. ഇതോടെ തുടര്‍ച്ചയായ മൂന്നാം തവണ റയല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് യോഗ്യത നേടി.

ബയേണ്‍ ഗോളിയുടെ പിഴവ് മുതലെടുത്ത 46ാം മിനിറ്റില്‍ ബെന്‍സേമ തന്നെ റയലിന് ലീഡ് നല്‍കി. എന്നാല്‍ 63ാം മിനറ്റില്‍ ഹാമിഷ് റോഡ്രിഗ്വസിലൂടെ ബയേണ്‍ സമനില പിടിക്കുകയായിരുന്നു. തുടര്‍ന്ന് ശക്തമായ മത്സരമാണ് ബയേണ്‍ കാഴ്ച വെച്ചത്. ലീഡ് നേടാന്‍ ബയേണ്‍ കഠിന പ്രയത്‌നങ്ങള്‍ നടത്തിയെങ്കിലും റയലിന്റെ പ്രതിരോധ നിര അനുവദിച്ചില്ല. ഇതോടെ മുഴുവന്‍ സമയം പൂര്‍ത്തിയാക്കിയ മത്സരം സമനിലയില്‍ പിരിയുകയും റയല്‍ ഫൈനലില്‍ പ്രവേശിക്കുകയുമായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top