ത്രസിപ്പിക്കും താളവുമായി കാലായിലെ പാട്ടെത്തി. കബാലിക്ക് ശേഷം ദളപതി രജനികാന്ത് നായകനായെത്തുന്ന കാലായിലെ സെമ്മ വെയ്റ്റ് എന്ന് തുടങ്ങുന്ന തകര്‍പ്പന്‍ ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. സന്തോഷ് നാരായണനും ഹരിഹരസുതനും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ അരുണ്‍ രാജ കാമരാജിന്റേതാണ്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കറുപ്പുടുത്ത് സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ എത്തുന്ന ഗാങ്സറ്റര്‍ നായകനാണ് രജനി. നാനാ പടേക്കര്‍, ഈശ്വരി ദേവി, സമുദ്രക്കനി, ഹുമ ഖുറേഷി, പങ്കജ് ത്രിപാഠി തുടങ്ങിയവര്‍ കാലായില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ധനുഷാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ആദ്യമായാണ് രജനിയും ധനുഷും ഒരു ചിത്രത്തിനു വേണ്ടി ഒന്നിക്കുന്നത്. ജൂണ്‍ ഏഴിന് ചിത്രം തിയേറ്ററുകളില്‍ എത്തും.
ത്രസിപ്പിക്കും താളവുമായി കരികാല !
By
May 2, 2018 1:21 pm