Kerala

വരാപ്പുഴ കസ്റ്റഡി മരണം: എ.വി ജോര്‍ജിനെ ചോദ്യം ചെയ്യും

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജിനെ ചോദ്യം ചെയ്യും. പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ഇന്നലെ അറസ്റ്റിലായ സി.ഐ. ക്രിസ്പിന്‍ സാമിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എ.വി. ജോര്‍ജിനെ ചോദ്യം ചെയ്യുന്നത്.

ഇതോടൊപ്പം ശ്രീജിത്തിനെ അറസ്റ്റുചെയ്തതിന് ശേഷമുണ്ടായ ഫോണ്‍ വിളികള്‍ സംബന്ധിച്ച രേഖകളും പോലീസ് വിശദമായി പരിശോധിക്കും. കസ്റ്റഡി മരണം നടന്നതിനു ശേഷമുള്ള ഫോണ്‍ രേഖകളിലുള്‍പ്പെടെ കൃത്രിമം നടന്നതായി സംശയിക്കുന്ന സാഹചര്യത്തിലാണ് ഫോണ്‍ രേഖകള്‍ പരിശോധിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.

എ.വി. ജോര്‍ജ് ആലുവ റൂറല്‍ എസ്പിയായിരിക്കുമ്പോഴാണ് ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകം നടക്കുന്നത്. എ.വി ജോര്‍ജിന്റെ കീഴിലുണ്ടായിരുന്ന റൂറല്‍ ടൈഗര്‍ ഫോഴ്‌സാണ്(ആര്‍.ടി.എഫ്.) ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. മരണം വിവാദമായതോടെ ആര്‍.ടി.എഫ്. പിരിച്ചുവിട്ട് സ്‌ക്വാഡിലെ മൂന്ന് ഉദ്യോഗസ്ഥരെ അറസ്റ്റുചെയ്തിരുന്നു. എന്നാല്‍ എ.വി ജോര്‍ജും സംശയത്തിന്റെ നിഴലിലായതോടെ ഇയാളെ അന്വേഷണവിധേയമായി സ്ഥലംമാറ്റിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top