Kerala

‘രക്ഷിതാക്കൾ ജാഗ്രത പാലിക്കുക’ പോസ്റ്റർ കേരള പോലീസിന്റെ അറിയിപ്പല്ല, യാഥാർത്ഥ്യമറിയാം

കൊച്ചി: കുറച്ചു ദിവസങ്ങളായി വാട്സ്ആപ്പ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ കേരള പോലീസിന്റേത് എന്ന പേരിൽ ഒരു പോസ്റ്റർ പ്രചരിക്കുന്നുണ്ട്.’രക്ഷിതാക്കൾ ജാഗ്രത പാലിക്കുക’ എന്ന തലക്കെട്ടിൽ കേരളത്തിലെ പല ബസ്റ്റാൻഡുകളിലും നിങ്ങളുടെ മക്കളെ കാത്ത് ലഹരി മാഫിയയും മറ്റു ടീമും വലയിലാക്കാൻ….എന്ന് തുടങ്ങുന്ന പോസ്റ്റർ ധാരാളം പേരാണ് വിവിധ ഗ്രൂപ്പുകളിലും മറ്റും ഷെയർ ചെയ്യുന്നത്. എന്നാൽ ഈ പോസ്റ്റർ കേരള പോലീസ് ഇറക്കിയതല്ല. കേരള പോലീസിന്റേത് എന്ന പേരിൽ വ്യാജമായി നിർമ്മിച്ചതാണ്. ഇത് സംബന്ധിച്ച് കേരള പോലീസ് ഔദ്യോഗിക വിശദീകരണം നൽകി.

കേരള പോലീസിൻ്റെ ഇത് സംബന്ധിച്ച അറിയിപ്പ്:

‘രക്ഷിതാക്കൾ ജാഗ്രത പാലിക്കുക’ എന്ന രീതിയിൽ പല സ്‌കൂൾ ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയകളിലും പ്രചരിക്കുന്ന പോസ്റ്റർ കേരള പോലീസിന്റെ ഔദ്യോഗിക അറിയിപ്പല്ല.

എന്നാൽ കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് ഞങ്ങൾ ഓർമ്മിപ്പിക്കുന്നു.

⏰ കുട്ടികൾ എവിടെ പോകുന്നു, എന്ത് ചെയ്യുന്നു, അവരുടെ സുഹൃത്തുക്കൾ ആരൊക്കെ തുടങ്ങിയ കാര്യങ്ങൾ രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ടതാണെന്നുള്ളത് പ്രത്യേകം പറയേണ്ടതില്ലല്ലോ..!

⏰ കുട്ടികൾ രാവിലെ കൃത്യമായി സ്‌കൂളിൽ എത്തുകയും സ്‌കൂൾ വിട്ട ശേഷം കൃത്യസമയത്ത് വീട്ടിൽ എത്തുന്നുണ്ട് എന്നീ കാര്യങ്ങൾ ഉറപ്പുവരുത്തുക.

⏰ അപരിചിതർ നൽകുന്ന മധുരപദാർത്ഥങ്ങളോ കൗതുകവസ്തുക്കളോ ആഹാരസാധനങ്ങളോ വാങ്ങാതിരിക്കാനുള്ള നിർദ്ദേശം കുട്ടികൾക്ക് നൽകുക.

⏰ കുട്ടികളുടെ സാധാരണ പെരുമാറ്റത്തിൽനിന്നുള്ള വ്യത്യാസം ശ്രദ്ധയിൽപ്പെട്ടാലോ അതുമൂലം കുട്ടികളുടെ സ്വഭാവ വ്യത്യാസം നിയന്ത്രണാതീതമായാലോ പോലീസിന്റെ ‘ചിരി’ കൗൺസിലിംഗ് സെന്ററിന്റെ 9497900200 എന്ന നമ്പറിൽ ബന്ധപ്പെടാം.

⏰ കേരള പൊലീസിന്റെ അറിയിപ്പുകൾക്കായി ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഔദ്യോഗിക വെബ്‌സൈറ്റും ശ്രദ്ധിക്കുക.

കേരള വിഷൻ വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ സൗജന്യമായി ലഭിക്കാൻ താഴെ കാണുന്ന ചുവന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KnNI8qufSMHHFPaEISyypJ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top