Environment

അന്തരീക്ഷമലിനീകരണം; ഡല്‍ഹി ലോകത്തില്‍ ഒന്നാമത്

അന്തരീക്ഷമലനീകരണത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഒട്ടും പിന്നിലല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ലോകത്തില്‍ തന്നെ ഒന്നാം സ്ഥാനത്താണ് നമ്മുടെ രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹി. ലോകത്തെ പ്രധാനപ്പെട്ട 20 നഗരങ്ങളെ അടിസ്ഥാനമാക്കി ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ) നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഇന്ത്യയുടെ വ്യവസായ നഗരമായ മുംബൈയാണ് നാലാം സ്ഥാനത്ത്. വാരാണസി ഉള്‍പ്പെടെ ഇന്ത്യയിലെ 14 നഗരങ്ങളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 14 മില്ല്യണിലധികം ജനസാന്ദ്രതയുള്ള നഗരങ്ങളിലെ വായുവിന്റെ ഗുണനിലാവരം താരതമ്യം ചെയ്താണ് ഡബ്ല്യുഎച്ച്ഒ പഠനം നടത്തിയത്.മലിനീകരത്തില്‍ രണ്ടാം സ്ഥാനം ഈജിപ്തിലെ ഗ്രേയ്റ്റ് കെയ്റോ നഗരത്തിനും, മൂന്നാം സ്ഥാനം ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയ്ക്കും അഞ്ചാം സ്ഥാനം ബെയ്ജിങിനുമാണ്.

അന്തരീക്ഷമലിനീകരണം ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണുണ്ടാക്കുന്നത്. ഡബ്ല്യുഎച്ച്ഒയുടെ കണക്കനുസരിച്ച് 2016-ല്‍ 70 ലക്ഷം ആളുകളാണ് മലിനവായു ശ്വസിച്ചതിനെ തുടര്‍ന്ന് മരിച്ചത്. നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന മലിനീകരണതോത് മനുഷ്യന്റെ ആയുസ്സിന് തന്നെ ഭീഷണിയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top