ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. ഫലപ്രഖ്യാപനത്തിന് മുന്നോടിയായി പരീക്ഷാ പാസ്ബോര്‍ഡ് യോഗം ബുധനാഴ്ച വൈകിട്ട് അഞ്ചിന് ചേരും. പൊതുവിദ്യാഭ്യാസ ഡയറക്ടറും പരീക്ഷാ കമ്മീഷണറുമായ കെ.വി മോഹന്‍കുമാറിന്റെ അധ്യക്ഷതയിലാണ് എട്ടംഗ ബോര്‍ഡ് യോഗം ചേരുന്നത്.
ഫലപ്രഖ്യാപനത്തിനു മുന്നോടിയായുള്ള പ്രൊസസിംഗ് നടപടികള്‍ തിങ്കളാഴ്ച പൂര്‍ത്തിയായി. ചൊവ്വാഴ്ച പൊതു അവധി ആയതിനാലാണ് പരീക്ഷാ ബോര്‍ഡ് യോഗം ബുധനാഴ്ചത്തേക്ക് തീരുമാനിച്ചത്. ടി.എച്ച്.എസ്.എല്‍.സി പരീക്ഷയുടെ അന്തിമ ഫലം ഇതിനോടകം തയ്യാറായിട്ടുണ്ട്. മൂന്നിന് എസ്.എസ്.എല്‍.സിക്കൊപ്പം ഇതും പ്രസിദ്ധീകരിക്കും.
4,41,103 പേരാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. 3279 പേരാണ് ടി.എച്ച്.എസ്.എല്‍.സി പരീക്ഷ എഴുതിയത്.