Home app

അശ്വതി ജ്വാല നല്‍കിയ പരാതിയില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു

സമൂഹമാധ്യമങ്ങളില്‍ തനിക്ക് നേരെ വേട്ടയാടല്‍ നടക്കുന്നു എന്നാരോപിച്ച് സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാല നല്‍കിയ പരാതിയില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു.

വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് അശ്വതി പണപ്പിരിവ് നടത്തിയെന്ന് തിരുവനന്തപുരം സ്വദേശി ഡിജിപിക്കു പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നിജസ്ഥിതി അന്വേഷിക്കാന്‍ ഐജി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

ലിഗയുടെ സഹോദരി മുഖ്യമന്ത്രിയെ കാണാന്‍ ചെന്നപ്പോള്‍ മുഖ്യമന്ത്രി ഏറെ നേരം തങ്ങളെ കാണാന്‍ കൂട്ടാക്കിയില്ലെന്നും അശ്വതി ആരോപിച്ചിരുന്നു. തുടര്‍ന്നാണ് സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ വലിയൊരു സംഘം അക്രമം നടത്തുന്നുവെന്ന് അശ്വതി പരാതി നല്‍കിയിരിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top