Latest News

പോക്സോ കേസുകളുടെ വിചാരണ വേഗത്തിലാക്കണമെന്ന് സുപ്രീംകോടതി

പോക്‌സോ കേസുകളിലെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി. കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ കേസുകളിലെ വിചാരണ അകാരണമായി നീട്ടിവെക്കരുതെന്ന് ഹൈകോടതികള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

വിചാരണ നടപടികള്‍ നിരീക്ഷിക്കുവാന്‍ ഹൈക്കോടതികള്‍ മൂന്നംഗ സമിതികളെ നിയോഗിക്കണം. ഈ സമിതികളായിരിക്കണം കേസിന് മേല്‍നോട്ടം വഹിക്കേണ്ടതെന്നും നിര്‍ദേശമുണ്ട്. വിചാരണ കോടതികള്‍ക്ക് സൗഹാര്‍ദപരമായ അന്തരീക്ഷമുണ്ടാകണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

12 വയസു വരെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിനുള്ള ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് കേസിലെ വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top