Breaking News

എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ പുനരാരംഭിക്കും; ജൂണ്‍ ഒന്നുമുതല്‍ അധ്യയനം തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് പത്താംക്ലാസ്, ഹയര്‍ സെക്കന്ററി പൊതുപരീക്ഷകള്‍ മെയ് 21 നും 29നും ഇടയില്‍ പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണയം മെയ് 13 മുതല്‍ ആരംഭിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജൂണ്‍ ഒന്നിന് സ്കൂള്‍ തുറന്നില്ലെങ്കിലും വിക്ടേഴ്സ് ചാനലിലൂടെ സംസ്ഥാനത്ത് അധ്യയനം തുടങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെബിലും മൊബൈലിലും ക്ലാസുകള്‍ ലഭ്യമാക്കും. ഇത്തരം സൗകര്യങ്ങളില്ലാത്ത കുട്ടികള്‍ക്ക് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രൈമറി, അപ്പര്‍ പ്രെമറി തലങ്ങളിലെ 81609 അധ്യാപകര്‍ക്ക് അധ്യാപക പരിശീലനം ഓണ്‍ലൈനായി ആരംഭിച്ചിരുന്നു. ഇത് പൂര്‍ത്തിയാക്കും. ഇതിന് പുറമേ, പ്രത്യേക അവധിക്കാല പരിശീലനം വിക്ടേഴ്‌സ് ചാനല്‍ വഴി നടത്തും.

സമഗ്ര പോര്‍ട്ടലില്‍ അധ്യാപകരുടെ ലോഗിന്‍ വഴി ഇതിന് ആവശ്യമായ ഡിജിറ്റല്‍ സാമഗ്രികള്‍ ലഭ്യമാക്കും. പ്രൈമറി, അപ്പര്‍ പ്രൈമറി അധ്യാപകര്‍ക്ക് മെയ് പതിനാലിന് ഇത് ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top