സിവില്‍ സര്‍വീസ് പരീക്ഷ ബാലികേറാ മലയാണെന്നാണ് നമ്മുടെ കുട്ടികളും രക്ഷിതാക്കളും കരുതിയിരിക്കുന്നത്. എന്നാല്‍ സ്ഥിരോത്സാഹവും ഇച്ഛാശക്തിയും കൈമുതലായുണ്ടെങ്കില് ഐഎഎസ് പരീക്ഷ സുഗമായി കടന്നുകൂടാമെന്ന് എസ് അഞ്ജലി തെളിയിച്ചിരിക്കുകയാണ്.
രണ്ടുപ്രാവശ്യം സിവില്‍ സര്‍വീസസ് പരീക്ഷ എഴുതിയിട്ടും അഞ്ജലി കടന്നുകൂടിയില്ല. ശരാശരി മലയാളി വിദ്യാര്‍ഥിയാണെങ്കില്‍ കരഞ്ഞും പിഴിഞ്ഞും പിന്നീട് തുടര്ന്നെഴുതില്ല. പക്ഷെ അഞ്ജലി അതിന് തയ്യാറല്ലായിരുന്നു. വാശിയോടെ വീണ്ടും മൂന്നാമത് പരീക്ഷ എഴുതി 23ാമത് റാങ്ക് കരസ്ഥമാക്കി.
കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയായ അഞ്ജലി ഇലക്ട്രോണിക് എഞ്ചിനീയറാണ്. ഇപ്പോള്‍ ബാംഗ്ലൂര്‍ ഡോലോയിറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന ഈ പെണ്‍കുട്ടിക്ക് ഐഎഫ്എസ് തിരഞ്ഞെടുക്കാനാണ് മോഹം.
നല്ലൊരു വായനക്കാരിയായ അഞ്ജലി സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് ഇംഗ്ലീഷ് സാഹിത്യമാണ് ഓപ്ഷണല്‍ വിഷയമായി തിരഞ്ഞെടുത്തത്.
പരാജയം വിധിയാണെന്ന് കരുതി പരീക്ഷ ഉപേക്ഷിക്കുന്ന മലയാളി ന്യൂജെന്‍ വിദ്യാര്‍ഥികള്‍ക്ക് അഞ്ജലിയെ റോള്‍ മോഡലായി അംഗീകരിച്ച് വിജയം നേടാനായി വീണ്ടും ശ്രമിച്ച് നേട്ടങ്ങള്‍ കൈവരിക്കാം.