Home app

ജനരോഷം ഇരമ്പി ‘ജന ആക്രോശ് റാലി’

നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനവിരുദ്ധമാണെന്നാരോപിച്ച് കോണ്‍ഗ്രസിന്റെ ജന ആക്രോശ് റാലി ഡല്‍ഹിയില്‍ നടന്നു. രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്ത, ഡല്‍ഹി രാംലീല മൈതാനത്ത് നടന്ന റാലിയില്‍ ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് രോഷം പ്രകടിപ്പിച്ച് പങ്കെടുത്തത്.

ബാങ്ക് തട്ടിപ്പ്, തൊഴിലില്ലായ്മ, ദളിത്-ആദിവാസി ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുളള അക്രമങ്ങള്‍ തുടങ്ങിയവയാണ് ഈ ഭരണത്തിന്റെ മുഖമുദ്രയെന്നാരോപിച്ചാണ് റാലി.

രാജ്യത്തെ ജനങ്ങള്‍ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാന്‍ റാലിയില്‍ പങ്കെടുക്കണമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയിതിരുന്നു. കേരളത്തില്‍ നിന്ന് കെപിസിസി പ്രസിഡന്റ് എംഎ ഹസന്‍, രമേശ് ചെന്നിത്തല, തുടങ്ങി നിരവധി നേതാക്കള്‍ റാലിയില്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top