ലിത്വാനിയ സ്വദേശി ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസ് വീണ്ടും പരിശോധന നടത്തുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നും ലെന്‍സ് ഉപയോഗിച്ചാണ് പോലീസ് തെളിവ് ശേഖരിക്കുന്നത്.
വാഴമുട്ടത്തിനു സമീപമുള്ള കരമനയാറിലും മുങ്ങല്‍ വിദഗ്ധരെ എത്തിച്ച് പോലീസ് പരിശോധന നടത്തുന്നുണ്ട്. പ്രദേശത്തുനിന്നും നേരത്തേ ശേഖരിച്ച തെളിവുകള്‍ പരിശോധിച്ചു വരികയാണ്.
ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് കോവളം, വാഴമുട്ടം പ്രദേശത്തെ അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു.