സിപിഐ എന്നാല്‍ ‘കണ്‍ഫ്യൂസിങ് പാര്‍ട്ടി ഓഫ് ഇന്ത്യ’ ആകരുതെന്ന് വിദ്യാര്‍ഥി നേതാവ് കനയ്യ കുമാര്‍. പാര്‍ട്ടി കോണ്‍ഗ്രസില്‍ സംസാരിക്കവേയാണ് സി.പി.ഐ നേതൃത്വത്തിനെതിരെ കനയ്യകുമാറിന്റെ വിമര്‍ശനം.
കോണ്‍ഗ്രസ് ബന്ധത്തിനല്ല മറിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്ന് എ.ഐ.എസ്.എഫ് ദേശീയ കൗണ്‍സില്‍ അംഗവും ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റുമായ കനയ്യ കുമാര്‍ പറഞ്ഞു.
പാര്‍ട്ടി ശക്തിപ്പെട്ട് കോണ്‍ഗ്രസ് സി.പി.ഐയെ തേടിവരണം. നിലപാടെടുക്കുമ്പോള്‍ ആശങ്കയും ആശയക്കുഴപ്പവുമെന്ന രീതി മാറണം. സാധാരണക്കാരുടെ ജീവിതം, വിദ്യാഭ്യാസം എന്നിവയ്ക്കായി മുന്നില്‍ നിന്നു പൊരുതാന്‍ കഴിയണം.
വര്‍ഗീയതക്കെതിരായ കേരള മോഡല്‍ പ്രതിരോധം രാജ്യമാകെ വ്യാപിപ്പിച്ചാലേ സംഘപരിവാറിനെ തറപറ്റിക്കാന്‍ സാധിക്കുകയുള്ളൂവെന്നും കനയ്യകുമാര്‍ പറഞ്ഞു. പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ പ്രത്യേക ക്ഷണിതാവായാണ് കനയ്യ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്.