കൊല്ലം: രാഷ്ട്രീയ നിലപാടിലുള്പ്പെടെ അന്തിമ തീരുമാനം കൈക്കൊണ്ട് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് സമാപനമാകും. പുതിയ ജനറല്‍ സെക്രട്ടറി, കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുത്ത ശേഷമാകും പാര്‍ട്ടി കോണ്‍ഗ്രസിന് പരിസമാപ്തി കുറിക്കുക. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൈക്കൊള്ളേണ്ട രാഷ്ട്രീയ തീരുമാനങ്ങളും നിലപാടുകളും പാര്‍ട്ടി നേതൃത്വം പൊതുസമ്മേളനത്തില്‍ വ്യക്തമാക്കും.
കഴിഞ്ഞ മൂന്നു ദിവസമായി പാര്‍ട്ടിയെ െമച്ചപ്പെടുത്തുന്നതിനുള്ള ചൂടേറിയ ചര്‍ച്ചകള്‍ക്കാണ് പാര്‍ട്ടി കോണ്‍ഗ്രസ് സാക്ഷ്യം വഹിച്ചത്. നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സമ്മേളനത്തില്‍ ചില തിരുത്തുകളും പ്രതിനിധികള്‍ മുന്നോട്ടുവച്ചു.
സമ്മേളനത്തിന് സമാപനം കുറിച്ച് ലക്ഷം റെഡ് വളന്റിയര്‍മാര്‍ പങ്കെടുക്കുന്ന മാര്‍ച്ചും നടക്കും. കന്‍േറാണ്‍മെന്റ് മൈതാനത്തുനിന്ന് വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന മാര്‍ച്ച് ചിന്നക്കട വഴി ആശ്രാമം മൈതാനത്ത് സമാപിക്കും.