Home app

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തി

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. രാവിലെ കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാലയുടെ പുതിയ ക്യാമ്പസിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ശേഷം അദ്ദേഹം കൊച്ചിയിലേക്ക് യാത്ര തിരിക്കും.

ഉച്ചയ്ക്ക് 2.10 നാണ് ദക്ഷിണ നാവികസേന ആസ്ഥാനത്തെ വിമാനത്താവളത്തില്‍ അദ്ദേഹം വിമാനമിറങ്ങുക. വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതിക്ക് സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കും. 2.20 ന് ഇവിടെ നിന്ന് റോഡ് മാര്‍ഗം എറണാകുളം ഗസ്റ്റ് ഹൗസിലെത്തുന്ന വെങ്കയ്യ നായിഡു കൊച്ചിയില്‍ രാഷ്ട്രീയ നേതാക്കളുമായും ഭരണതലവന്മാരുമായും ചര്‍ച്ച നടത്തും.

ഞായറാഴ്ച എറണാകുളം ഗസ്റ്റ് ഹൗസിലാണ് ഉപരാഷ്ട്രപതിയുടെ താമസം. തിങ്കളാഴ്ച രാവിലെ നേവല്‍ ബേസില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം തിരുവല്ലയ്ക്ക് പോകുന്ന അദ്ദേഹം ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയെ ആദരിക്കുന്ന ചടങ്ങില്‍ ഭാഗമാകും. ഇതിന് ശേഷം തിരികെ നേവല്‍ ബേസിലെത്തുന്ന അദ്ദേഹം അന്ന് തന്നെ വിമാനമാര്‍ഗം തലസ്ഥാനത്തേക്ക് തിരികെ പോകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top