Kerala

അശ്വതി ജ്വാലയ്‌ക്കെതിരായ പണപ്പിരിവ് പരാതിയില്‍ അന്വേഷണം അവസാനിപ്പിക്കുന്നു

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ലിഗയുടെ പേരില്‍ സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാല പണപ്പിരിവ് നടത്തിയെന്ന് കോവളം സ്വദേശി നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നു. പരാതിക്കാരനില്‍ നിന്നും മൊഴിയെടുത്തെങ്കിലും കാര്യമായ തെളിവുകളൊന്നും ഹാജരാക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇതാണ് പരാതി വ്യാജമാണെന്ന നിഗമനത്തിലെത്താന്‍ കാരണം. കോവളം സ്വദേശി അനില്‍കുമാറാണ് പരാതി നല്‍കിയത്. വിദേശവനിതയെ കാണാതായപ്പോള്‍ പരാതി പറയാനെത്തിയ ബന്ധുക്കളെ മുഖ്യമന്ത്രിയും സംസ്ഥാന പൊലീസ് മേധാവിയും അവഗണിച്ചെന്ന ആരോപണത്തിന് പിന്നാലെയാണ് അശ്വതി ജ്വാലയ്ക്കെതിരെ പണപ്പിരിവ് പരാതി ഉയര്‍ന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top