Home app

മോദി, ഷി ജിന്‍ പിങ്ങ് അനൗപചാരിക ചര്‍ച്ച ഫലവത്താകുമോ ?

ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് ദിവസത്തെ സന്ദര്‍ശനം ലോക രാജ്യങ്ങള്‍ ഉറ്റുനോക്കുകയാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങും മോദിയുമായുള്ള കൂടിക്കാഴ്ച ഇന്ന് ഉച്ചയ്ക്ക് ഹൂബൈ പ്രവിശ്യ മ്യൂസിയത്തില്‍ നടക്കും.

ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന അതിര്‍ത്തി പ്രശ്‌നങ്ങള്‍ പ്രധാനമായും ചര്‍ച്ച ചെയ്യും. സംഘര്‍ഷം ലഘൂകരിച്ച് പരസ്പര ധാരണയില്‍ യുദ്ധം ഒഴിവാക്കാനുള്ള സമീപനമാവും മോദി മുന്നോട്ട് വയ്ക്കുന്നത്. ഇന്ത്യ, ഭൂട്ടാന്‍, ചൈന രാജ്യങ്ങളുടെ അതിര്‍ത്തി സംഗമിക്കുന്ന ഡോക്ലാമില്‍ ഇന്ത്യയുടേയും ചൈനയുടേയും സൈന്യങ്ങള്‍ പോരാട്ട സജ്ജമായി മുഖാമുഖം നിന്നതിന് ശേഷമുള്ള ആദ്യ ചര്‍ച്ചകള്‍ എന്ന നിലയിലും സന്ദര്‍ശനം പ്രാധാന്യമര്‍ഹിക്കുന്നു.

പാക് അധിനിവേശ കാശ്മീരില്‍ ചൈന നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ഇന്ത്യയുടെ ആകുലത നരേന്ദ്ര മോദി ചൈനീസ് ഭരണ നേതൃത്വത്തെ അറിയിക്കും. അമേരിക്ക ചൈന വ്യാപാര യുദ്ധ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക് ധാന്യങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള വ്യാപാര സാധ്യതയും മോദിയുടെ സന്ദര്‍ശന ലക്ഷ്യത്തിലുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top