Home app

രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനത്തിന് സങ്കേതിക തകരാര്‍ സംഭവിച്ചതില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനത്തിന് സങ്കേതിക തകരാര്‍ സംഭവിച്ചതില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ്. വിമാനത്തിന്റെ പൈലറ്റിനെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. ന്യൂഡല്‍ഹിയില്‍നിന്നു കര്‍ണാടകയിലെ ഹൂബ്‌ളിയിലേക്കു യാത്ര ചെയ്യവെ വിമാനത്തിന് തകരാര്‍ സംഭവിച്ചതായി കോണ്‍ഗ്രസ് നേതാവ് കൗശിക് വിദ്യാര്‍ഥിയാണു കര്‍ണാടക പോലീസില്‍ പരാതിപ്പെട്ടത്.

രാഹുല്‍ ഗാന്ധിയും മറ്റു നാലു പേരും കയറിയ പ്രത്യേക വിമാനം ഡല്‍ഹിയില്‍നിന്നു വ്യാഴാഴ്ച രാവിലെയാണു പുറപ്പെട്ടത്. കൗശികും വിമാനത്തിലുണ്ടായിരുന്നു. എന്നാല്‍ പിന്നീട് വിമാനത്തിന്, ഇതേവരെ അധികൃതര്‍ക്കു ‘നിര്‍വചിക്കാന്‍ കഴിയാത്ത തകരാര്‍’ സംഭവിക്കുകയായിരുന്നെന്ന് കൗശികിന്റെ പരാതിയില്‍ പറയുന്നു. വിമാനം ഇളകുകയും ഒരു വശത്തേക്കു ചെരിയുകയും ചെയ്തതായും ഇത് അപൂര്‍വ സാഹചര്യമാണെന്നു ജീവനക്കാര്‍ തന്നെ പറഞ്ഞതായും പരാതിയിലുണ്ട്. കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണു രാഹുല്‍ കര്‍ണാടകയിലെത്തിയത്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക രാഹുല്‍ ഗാന്ധി പുറത്തിറക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top