Cricket

ക്യാപ്റ്റന്‍ സ്ഥാനത്തിന് പിന്നാലെ പ്രതിഫലവും വേണ്ടെന്ന് വെച്ച് ഗംഭീര്‍

ഡല്‍ഹി: ഡല്‍ഹി ഡൈനാമോസിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ സീസണില്‍ തനിക്ക് ലഭിക്കേണ്ട പ്രതിഫലവും വേണ്ടെന്ന് വെച്ച് ഗൗതം ഗംഭീര്‍. പ്രതിഫലമായി ലഭിക്കേണ്ട 2.8 കോടി രൂപ താന്‍ സ്വീകരിക്കില്ലെന്ന് ഗംഭീര്‍ വ്യക്തമാക്കി. സീസണിലെ തുടര്‍ന്നുള്ള കളികളില്‍ സൗജന്യമായിട്ടായിരിക്കും താന്‍ ഡല്‍ഹിക്കുവേണ്ടി കളിക്കുകയെന്നും അദ്ദേഹം അറിയിച്ചു. ഈ സീസണിലെ ഡല്‍ഹിയുടെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് കടുത്ത തീരുമാനത്തിലേക്ക് താരം നീങ്ങിയത്.

അര്‍ധസെഞ്ച്വറിയോടെ സീസണ്‍ ആരംഭിച്ച ഗംഭീറിന്, തുടര്‍ന്നുള്ള മത്സരങ്ങളില്‍ ടീമിന് വേണ്ടി കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ അഞ്ച് കളികളില്‍ 85 റണ്‍സെടുക്കാനേ ഗംഭീറിന് കഴിഞ്ഞിരുന്നുള്ളൂ. ഐപിഎല്ലില്‍ വലിയ തുകയ്ക്ക് ടീമുകളിലെത്തിയ പലരും തീര്‍ത്തും നിറം മങ്ങിപ്പോകുമ്പോഴാണ് ഗംഭീര്‍ തനിക്ക് ലഭിക്കേണ്ട കോടികളുടെ പ്രതിഫലം വേണ്ടെന്നുവെച്ച് മാതൃകയാകുന്നത്.

സീസണില്‍ ആറു കളികളില്‍ അഞ്ചിലും ഡല്‍ഹി തോറ്റതിനെത്തുടര്‍ന്നാണ് ഗംഭീര്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്. ഗംഭീറിന്റെ നിര്‍ദേശം കണക്കിലെടുത്ത് ഡല്‍ഹി മാനേജ്‌മെന്റ് ശ്രേയസ് അയ്യരെ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഫലവും വേണ്ടെന്ന് ഗംഭീര്‍ വ്യക്തമാക്കിയത്. അതേസമയം കളിക്കാരനായും ഉപദേഷ്ടാവായും ഗംഭീര്‍ തുടരുമെന്ന് ഡല്‍ഹി മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച കൊല്‍ക്കത്തയ്‌ക്കെതിരെയാണ് ഡല്‍ഹിയുടെ അടുത്ത മത്സരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top