Home app

ചെറുകിട വ്യവസായ സംഗമം നാളെ

വ്യവസായ സംരഭകര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി 2017ലെ മികച്ച ബ്രാന്‍ഡുകള്‍ക്കുള്ള അവാര്‍ഡ് വിതരണം സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ നല്‍കുന്നു. ഈ മാസം 27ന് കൊച്ചിയിലെ ക്രൗണ്‍ പ്ലാസ കണ്‍വെന്‍ഷന്‍ സെന്ററില്‍ വ്യവസായ സംഗമവും സംഘടിപ്പിക്കുന്നുണ്ടെന്ന് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് ദാമോദര്‍ അവന്നൂര്‍ കേരള വിഷന്‍ ഓണ്‍ലൈനോട് പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് ദാമോദര്‍ അവന്നൂര്‍

വ്യവസായ മാസികയായ കെഎസ്എസ്‌ഐഎ ന്യൂസിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സമ്മേളനം വൈകീട്ട് 5 മണിക്ക് വ്യവസായ മന്ത്രി എസി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെടി ജലീല്‍ അധ്യക്ഷത വഹിക്കും. കേരളത്തിലെ 16ഓളം മികച്ച വ്യവസായ സംരഭകരെ ആദരിക്കുകയും പുരസ്‌കാരം നല്‍കുകയും ചെയ്യുമെന്ന് ദാമോദര്‍ അവന്നൂര്‍ പറഞ്ഞു. കേരളത്തില്‍ മികച്ച വ്യവസായം വരണമെന്നാണ് സംഘടനയുടെ നിലപാട്.

ഇപ്പോള്‍ വ്യവസായ അന്തരീക്ഷം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. വലിയ വ്യവസായങ്ങള്‍ക്ക് കേരളത്തില്‍ ഇനി വിജയ സാധ്യത കുറവാണ്. സ്ഥലത്തിന്റെ പരിമിതിയാണ് പ്രധാന കാരണം. എന്നാല്‍ ചെറുകിട നിര്‍മാണ വ്യവസായങ്ങള്‍ക്ക് മികച്ച സാധ്യത നിലനില്‍ക്കുന്നു. കേരളത്തില്‍ പുതിയതായി ആരംഭിക്കുന്ന വ്യവസായ പാര്‍ക്കുകളില്‍ കാലതാമസവും വൈതരണികളുമില്ലാതെ പെട്ടെന്ന് വ്യവസായമാരംഭിക്കാനുള്ള സാധ്യതകള്‍ തെളിഞ്ഞു വരുന്നുണ്ട്. ദാമോദര്‍ അന്നൂര്‍ പ്രത്യാശയോടെ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top