ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള ഫയല്‍ മടക്കിയത് ജുഡിഷ്യറിയില്‍ കൈകടത്തുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സുപ്രീം കോടതി കൊളീജിയത്തിന്റെ തീരുമാനത്തെ കേന്ദ്ര സര്‍ക്കാര്‍ നിരാകരിക്കുന്നത് ഉചിതമല്ല. സുപ്രീം കോടതി ജഡ്ജിമാരുടെ കൊളീജിയം കണ്ടെത്തുന്ന മികവ് കേന്ദ്ര സര്‍ക്കാരിന് അയോഗ്യതയായി മാറുന്നതെങ്ങനെയാണ്.
ജുഡിഷ്യറിയെ വരുതിയിലാക്കുന്നതിനുള്ള തന്ത്രമാണ് ഇതിന് പിന്നില്‍. കേരളത്തിന് അമിത പ്രധാന്യം നല്‍കേണ്ടതില്ല എന്ന പരാമര്‍ശവും നീതീകരിക്കാനാവാത്തതാണ്. നീതിപൂര്‍വമായ തീരുമാനങ്ങള്‍ എടുക്കുകയും യോഗ്യത ഉണ്ടാകുകയും ചെയ്യുന്നത് ഒരു അയോഗ്യതയായി മാറുകയാണോ എന്ന് സംശയിക്കേണ്ട സ്ഥിതിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.