Home app

കേരളതീരത്ത് കടല്‍ക്ഷോഭം രൂക്ഷം

തിരുവനന്തപുരം, ആലപ്പുഴ തീരങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായി. ഇന്നു രാത്രി വരെ കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നു ദേശീയ സമുദ്രഗവേഷണ പഠനകേന്ദ്രം അറിയിച്ചിരുന്നു. രണ്ടര മുതല്‍ മൂന്നു വരെ മീറ്റര്‍ ഉയരത്തിലുള്ള അതിശക്തമായ തിരമാലയ്ക്കു സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പുലര്‍ത്തണമെന്നും സമുദ്രഗവേഷണ കേന്ദ്രം അറിയിച്ചു.

കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങള്‍ ഇന്നു രാത്രി 11.30 വരെ അതിശക്തമായ തിരമാലകള്‍ ആഞ്ഞടിക്കാനുള്ള സാധ്യതയുണ്ടെന്നും സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു. തീരത്തോടടുത്താണ് പ്രതിഭാസം കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യത. അതിനാല്‍ ബോട്ടുകള്‍ തീരത്തുനിന്നു കടലിലേക്കും കടലില്‍നിന്നു തീരത്തേക്കും കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top