Breaking News

ഒരു മൃതദേഹം കൂടി കണ്ടെത്തി, ഉസ്മാന്റേതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു

വിഴിഞ്ഞത്ത് കടലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. വര്‍ക്കല സ്വദേശി ഉസ്മാനാണ് മരിച്ചത്.മൃതദേഹം മുതലപ്പൊഴി ബോട്ട് അപകടത്തില്‍ കാണാതായ വര്‍ക്കല സ്വദേശി ഉസ്മാന്റേതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധന നടത്തിയശേഷമാകും മൃതദേഹം വിട്ടുനല്‍കുക. ഇതോടെ മുതലപ്പൊഴി ബോട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.

ഉച്ചയോടെയാണ് വിഴിഞ്ഞത്ത് കടലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തുടക്കത്തില്‍ തന്നെ മൃതദേഹം ബോട്ടപകടത്തില്‍ കാണാതായ ഉസ്മാന്റേതെന്ന് സംശയം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ സ്ഥലത്തെത്തി മൃതദേഹം ഉസ്മാന്റേതെന്ന് തിരിച്ചറിയുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് മുതലപ്പൊഴിയില്‍ ബോട്ട് അപകടം ഉണ്ടായത്. അന്ന് മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top