Home app

ലിഗയുടെ ശരീരത്തില്‍ മുറിവുകളില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: കോവളത്ത് മരിച്ച നിലയില്‍ കാണപ്പെട്ട വിദേശ യുവതി ലിഗയുടെ മൃതദേഹത്തില്‍ മുറിവുകളില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിലോ ആന്തരികാവയവങ്ങള്‍ക്കോ മുറിവുകളില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പഴക്കം കാരണമാകാം മൃതദേഹത്തിന്റെ തലയറ്റതെന്നാണ് നിഗമനം.

ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകാം എന്ന സാധ്യതയും പൊലീസ് തളളിക്കളഞ്ഞിട്ടുണ്ട്. വിഷം ഉളളില്‍ ചെന്നാകാം ലിഗ മരിച്ചതെന്നാണ് കരുതുന്നത്. ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമെ ഇതില്‍ വ്യക്തത വരികയുളളു.

ലിഗയുടെ മൃതദേഹം സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ലിഗയുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്ക് ചേരുന്നതായും അദ്ദേഹം അറിയിച്ചു.. ‘അവര്‍ക്ക് അടിയന്തര സഹായമായി അഞ്ച് ലക്ഷം രൂപ അനുവദിക്കും. അടുത്ത ദിവസം തന്നെ ഈ തുക കൈമാറുമെന്ന് ലിഗയുടെ സഹോദരി ഇല്‍സിയെ നേരില്‍ കണ്ട് സംസ്ഥാന ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍ ഐ.എ.എസ് അറിയിച്ചിട്ടുണ്ട്.

വിഷാദ രോഗത്തിനുള്ള ചികിത്സാര്‍ത്ഥം ഫെബ്രുവരി 3ന് സഹോദരി ഇല്‍സിയോടൊപ്പം തിരുവനന്തപുരം പോത്തന്‍കോട്ടെ സ്വകാര്യ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിലെത്തിയ ലിഗയെ മാര്‍ച്ച് 14ന് അവിടെ നിന്ന് കാണാതാവുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top