സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില റെക്കോര്‍ഡ് വര്‍ധനവില്‍. തിരുവനന്തപുരത്ത് പെട്രോള്‍ വില 78.47 രൂപയായി. 2013ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഡീസല്‍ വിലയും സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്. തിരുവനന്തപുരത്ത് ഡീസലിന് ലിറ്ററിന് 71.33 രൂപയാണ്. രാജ്യാന്തര തലത്തില്‍ അസംസ്കൃത എണ്ണവില ഉയരുന്നതാണ് വിലക്കയറ്റത്തിന് കാരണം. കഴിഞ്ഞവര്‍ഷം ജൂലൈ ഒന്നിനാണ് പെട്രോള്‍, ഡീസല്‍ വിലകള്‍ പ്രതിദിനം മാറ്റാന്‍ ആരംഭിച്ചത്.
ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍
By
April 23, 2018 4:50 am