Home app

17 അംഗ പോളിറ്റ് ബ്യൂറോ

സിപിഎം പോളിറ്റ് ബ്യൂറോയുടെ അംഗബലം 17 ആക്കി ഉയര്‍ത്തി. 21-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ 16 പേരെയാണ് പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഇത്തവണ ഒരാളെക്കൂടി പിബിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് ,എസ്. രാമചന്ദ്രന്‍ പിള്ള, മണിക് സര്‍ക്കാര്‍, പിണറായി വിജയന്‍, ബിമന്‍ ബോസ്, കോടിയേരി ബാലകൃഷ്ണന്‍, പി.ബി.രാഘവലു, ഹനന്‍ മുള്ള , ജി.രാമകൃഷ്ണന്‍, സൂര്യകാന്ത മിശ്ര, വൃന്ദകാരാട്ട്, എം.എ.ബേബി, മുഹമ്മദ് സലിം, സുഭാഷണി അലി, നീലോല്‍പല്‍ ബസു, തപന്‍ സെന്‍ എന്നിവരടങ്ങിയ പോളിറ്റ് ബ്യൂറോയ്ക്കാണ് ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കിയിരിക്കുന്നത്. നീലോല്‍പല്‍ ബസു, തപന്‍ സെന്‍ എന്നിവരാണ് പോളിറ്റ്ബ്യൂറോയിലെ പുതുമുഖങ്ങള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top