ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എഎസ്ഐ ജയാനന്ദനെ ചോദ്യം ചെയ്യുന്നു. ശ്രീജിത്തിനെ പിടികൂടി വരാപ്പുഴ സ്റ്റേഷനിലെത്തിക്കുമ്പോള്‍ എസ്ഐ അവധിയിലായിരുന്നതിനാല്‍ എഎസ്ഐ ജയാനന്ദനായിരുന്നു സ്റ്റേഷന് ചുമതല. ആലുവ പോലീസ് ക്ലബില്‍ വിളിച്ചു വരുത്തിയാണ് പ്രത്യേക അന്വേഷണസഘം ചോദ്യം ചെയ്യുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് വരാപ്പുഴ എസ്ഐ ജി.എസ്. ദീപക് ഉള്‍പ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. എസ്ഐ ദീപക്കിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അതേസമയം കേസില്‍ അറസ്റ്റിലായ മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ക്കും തിരിച്ചറിയല്‍ പരേഡ് നടത്തും.തിരിച്ചറിയല്‍ പരേഡ് നടത്താന്‍ കോടതിയുടെ അനുമതി ലഭിച്ചു. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത് ഇവര്‍ തന്നെയെന്ന് ഉറപ്പിക്കാനാണ് പരേഡ്. പരേഡില്‍ ശ്രീജിത്തിന്റെ കുടുംബാംഗങ്ങളെയും അയല്‍വാസികളെയും ഉള്‍പ്പെടുത്തും.