ഡിജിറ്റല്‍ മാര്‍ഗ്ഗമുള്ള പണമിടപാടുകള്‍ക്കായുള്ള ഇന്ത്യന്‍ ബാങ്കിന്റെ ഭാരത് ക്യു.ആര് സംവിധാനം പുറത്തിറക്കി.
സ്റ്റിക്കര്‍ മുഖേന ക്യു.ആര് കോഡ് സ്കാന്‍ ചെയ്ത് പണം കൈമാറ്റം ചെയ്യുന്ന സംവിധാനമാണിത്. ഇതുപ്രകാരം വ്യാപാരികള്‍ക്ക് അവരുടെ അക്കൗണ്ട് വിവരങ്ങള്‍ അടങ്ങിയ ക്യു.ആര് സ്റ്റിക്കര്‍ നല്‍കും. ഉപഭോക്താക്കള്‍ക്ക് ഭീം ആപ്പ് അടക്കമുള്ള ക്യു.ആര് സ്കാനിങ് ആപ്പുകള്‍ മുഖേന സ്കാന്‍ ചെയ്ത് പണം കൈമാറാന്‍ സാധിക്കും.