Business

ഡോ. ബിജു രമേശ് കേരള ചേമ്പര്‍ ഓഫ് കൊമേഴ്‌സ് & ഇന്‍ഡസ്ട്രി ചെയര്‍മാന്‍

കേരള ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുടെ (കെ.സി.സി.ഐ) പുതിയ ചെയര്‍മാനായി ഡോ.ബിജു രമേശ് നിയമിതനായി.

തിരുവന്തപുരത്തെ പ്രമുഖ വ്യവസായിയായിരുന്ന ജി. രമേശന്റെ മകനായ ബിജു രമേശ് കെസിസിഐ.യുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.
യുകെയിലെ ബക്സ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് ഹോട്ടല്‍ മാനേജ്‌മെന്റില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ബിജു രമേശ്, തിരുവന്തപുരം കേന്ദ്രമാക്കി ഹോട്ടല്‍ ബിസിനസ് മേഖലയിലാണ് തന്റേതായ ബിസിനസ് സംരഭത്തിന് തുടക്കം കുറിച്ചത്.

1988ല്‍ തുടങ്ങിയ പാഞ്ചാലി ഹോട്ടല്‍ ബിസിനസില്‍ നിന്ന് രാജധാനി ഗ്രൂപ്പ് പിന്നീട് റിയല്‍ എസ്റ്റേറ്റ് സംരഭങ്ങളിലേക്ക് കടന്നു. തുടര്‍ന്ന് ബിജു രമേശ് പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയിലേക്ക് ശ്രദ്ധതിരിച്ചു.

ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ രാജധാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്, ആറ്റിങ്ങലിലെ രാജധാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിംഗ് ആന്റ് ടെക്‌നോളജീസ്എന്നിവ പ്രൊഫണല്‍ വിദ്യാഭ്യാസ മേഖലയിലെ മികച്ച കേന്ദ്രങ്ങളാണ്.

സാമൂഹിക പ്രവര്‍ത്തകന്‍, സ്‌പോര്‍ട്‌സ്മാന്‍ എന്ന നിലയില്‍ പ്രശസ്തനായ ബിജു രമേശ് കേരളത്തിന്റെ വ്യവസായ സ്പന്ദനങ്ങള്‍ നന്നായി അറിയുന്ന വ്യക്തികൂടിയാണ്.
കേരളത്തിലെ വ്യാപാര വ്യവസായ മേഖലയിലെ പുതിയ മാറ്റങ്ങള്‍ കണ്ടറിഞ്ഞ് കേരള ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രൊഫഷണല്‍ ശൈലി കൊണ്ടുവരുന്നതിലാവും ബിജു രമേശ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top