Kerala

ബാര്‍കോഴ കേസില്‍ തുടരന്വേഷണമാവശ്യപ്പെട്ട് ബിജു രമേശ് സര്‍ക്കാരിനെ സമീപിച്ചു

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ തുടരന്വേഷണത്തിന് അനുമതി തേടി ബിജു രമേശ് സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചു. കോഴ നല്‍കിയ ബാര്‍-ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളെയും കേസില്‍ പ്രതികളാക്കണമെന്ന് അദ്ദേഹം അപേക്ഷയില്‍ ആവശ്യപ്പെട്ടു. കേസില്‍ മൂന്നാം തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി പുറപ്പെടുവിച്ച വിധിക്കു പിന്നാലെയാണ് ബിജു രമേശ് സര്‍ക്കാരിന് അപേക്ഷ സമര്‍പിച്ചത്.

താന്‍ സമര്‍പ്പിച്ച തെളിവുകള്‍ വിജിലന്‍സ് വിശദമായി പരിശോധിച്ചില്ലെന്നാണ് ബിജു രമേശിന്റെ പരാതി. വിജിലന്‍സിന് നല്‍കിയ ശബ്ദരേഖയുടെ എഡിറ്റ് ചെയ്ത ഭാഗം മാത്രമാണ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയത്. ബാറുടമകളുടെ യോഗത്തിന്റെ ഫോണില്‍ റെക്കോഡ് ചെയ്ത ഭാഗവും വിജിലന്‍സ് പരിശോധിച്ചില്ലെന്നും ബിജു രമേശ് അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേസമയം ബ്രൂവറി വിവാദത്തില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയ ആരോപണങ്ങള്‍ സിപിഎമ്മിനെ വെട്ടിലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിവാദമൊഴിവാക്കുകയാണ് എന്നു പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി ബ്രൂവറി അനുമതി റദ്ദാക്കിയത്. എന്നാല്‍ വൈകാതെ തന്നെ ബാര്‍ കോഴ എന്ന വജ്രായുധവുമായി ബിജു രമേശ് രംഗത്തിറങ്ങുമ്പോള്‍ കോണ്‍ഗ്രസിനെതിരായ പുതിയ നീക്കമായും വിലയിരുത്തുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top