സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ലോക്കപ്പുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ ഉത്തരവ്. ഡിജിപി ലോക്നാഥ് ബെഹ്റയാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്. 471 പോലീസ് സ്റ്റേഷനുകളിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്നാണ് നിര്‍ദേശം. വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം
എല്ലാ പോലീസ് സ്റ്റേഷനുകളിലും ലോക്കപ്പുകളിലും സിസിടിവി ക്യാമറകള്‍ നിര്‍ബന്ധം
By
April 14, 2018 10:34 am