Film News

മഞ്ച് പരസ്യത്തിലും കണ്ണിറുക്കി പ്രിയ ലക്ഷങ്ങള്‍ വാരുന്നു !

വെറുമൊരു കണ്ണിറുക്കല്‍ കൊണ്ട് ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച നായികയാണ് പ്രിയ വാര്യര്‍. ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പേ ആരാധകര്‍ക്കിടയില്‍ ഇത്രയേറെ ആരവമുണ്ടാക്കിയ നടി വേറെയുണ്ടാവില്ല. പ്രിയയുടെ ആദ്യത്തെ പരസ്യ ചിത്രമാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ്. നെസ്ലേ മഞ്ചിനു വേണ്ടിയുള്ള പരസ്യത്തിലും പ്രിയയുടെ ക്യൂട്ട് കണ്ണിറുക്കലുണ്ട്. കിടിലന്‍ ബോളിവുഡ് ലുക്കില്‍ തിളങ്ങി നില്‍ക്കുന്ന പ്രിയ അഡാറ് പെര്‍ഫോര്‍മന്‍സാണ് പരസ്യത്തിലും കാഴ്ച വച്ചിരിക്കുന്നത്.

മലയാളം, തമിഴ്, കന്നട, ഹിന്ദി, ഹിന്ദി, മറാഠി, ബംഗാളി ഭാഷകളിലാണ് പരസ്യ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട നായികയുടെ കിടിലന്‍ ആറ്റിറ്റിയൂഡ് വാരിവിതറിയ പരസ്യത്തെ രണ്ടു കൈയും നീട്ടി സ്വീകരിച്ച് വൈറലാക്കിയിരിക്കുകയാണ് ആരാധകര്‍. ഇതോടെ വൈറല്‍ പ്രിയ എന്ന കളിപ്പേര് ഒന്നുകൂടെ പ്രിയ ഉറപ്പിക്കുകയാണ്.

ഇന്‍സ്റ്റഗ്രാമിലെ താരമാണ് പ്രിയ. അരക്കോടിയോളം ആളുകളാണ് ഇന്‍സ്റ്റയില്‍ പ്രിയയ്ക്ക് പുറകേയുള്ളത്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് പത്ത് ലക്ഷത്തിന് മുകളില്‍ ലൈക്‌സും ഇരുപതിനായിരത്തിലധികം കമന്റുകളും പ്രിയയ്ക്ക് ലഭിക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമിലെ ഒരു പോസ്റ്റിന് എട്ട് ലക്ഷം രൂപയാണ് പ്രിയ വാങ്ങുന്നത്. ഇതു കൂടാതെ മറ്റ് പരസ്യ വരുമാനങ്ങളും പ്രിയയെ തേടിയെത്തുന്നുണ്ട്. ഉപഭോക്താക്കളെ സ്വാധീനിക്കാന്‍ ശേഷിയുള്ള വ്യക്തികള്‍ വലിയ ബ്രാന്‍ഡ് ഉത്പന്നങ്ങളെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന രീതിയാണ് ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗ്. ഇതിനു വേണ്ടി പ്രമുഖ ബ്രാന്‍ഡുകളാണ് പ്രിയയുടെ അനുവാദത്തിനായി കാത്തിരിക്കുന്നത്.

ഒരേയൊരു ഗാനരംഗത്തിലെ സെക്കന്റുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന മാസ്മരിക പ്രകടനത്താല്‍ താരമായ ഈ പെണ്‍കുട്ടിയെ കാത്തിരിക്കുന്നത് വലിയ അവസരങ്ങളായിരിക്കുമെന്നത് തീര്‍ച്ച.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top