Home app

കെയ്‌സ് എസ്‌പോയിര്‍ വഴി 77 വിദ്യാര്‍ത്ഥികള്‍ക്ക് വിദേശജോലി യാഥാര്‍ഥ്യമാകുന്നു

കൊച്ചി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നൈപുണ്യ വികസന കേന്ദ്രമായ അങ്കമാലി എസ്‌പോയിറില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ 77 വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് ജോലി ലഭിച്ചു. സംസ്ഥാന സ്‌കില്‍ ഡവലപ്പ്‌മെന്റ് മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സും ബഹുരാഷ്ട്ര കമ്പനിയായ ഇറാം ഗ്രൂപ്പുമായി ചേര്‍ന്ന് അങ്കമാലിയില്‍ ആരംഭിച്ചിട്ടുള്ള എസ്‌പോയിര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികള്‍ക്കാണ് സൗദി അറേബ്യയില്‍ ഉദ്യോഗം ലഭിച്ചത്.

ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്പാദന കമ്പനികളിലൊന്നായ സൗദി അറാംകോയുടെ പ്രോജക്ടില്‍ അല്‍ സുവൈറകറ്റ് സപ്പോര്‍ട്ട് സര്‍വ്വീസിലൂടെ ജോലി കരസ്ഥമാക്കിയ 77 പേര്‍ക്ക് ശനിയാഴ്ച മന്ത്രി ടി.പി. രാമകൃഷ്ണന്‍ വിസയും യാത്രരേഖകളും നല്‍കും. അങ്കമാലി ഇന്‍കെല്‍ ബിസിനസ് പാര്‍ക്കിലെ എസ്‌പോയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന ചടങ്ങില്‍ റോജി എം.ജോണ്‍ എം.എല്‍.എ അദ്ധ്യക്ഷനായിരിക്കും.

ഇറാം ഗൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടകറുമായ ഡോ. സിദ്ദിഖ് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. സൗദി അറേബ്യയിലെ അല്‍ സുവൈറകറ്റ് സപ്പോര്‍ട്ട് സര്‍വ്വീസ് സി.ഇ.ഒ ഡോ. ഹസ്സന്‍ ടിക്കറ്റും, വിസയും വിതരണം ചെയ്യും. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എം.എ. ഗ്രെയ്‌സി, വൈസ് ചെയര്‍മാന്‍ സജി വര്‍ഗ്ഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോള്‍, ജില്ല കളക്ടര്‍ മുഹമ്മദ് വൈ. സഫറുള്ള എന്നിവര്‍ പ്രസംഗിക്കും. കെയ്‌സ് മാനേജിംഗ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സ്വാഗതവും എസ്‌പോയിര്‍ സെന്റര്‍ ഡയറക്ടര്‍ പൗലോസ് തേപ്പാല നന്ദിയും പറയും.

യു.എ.ഇ, ഖത്തര്‍, കുവൈറ്റ്, സൗദിഅറേബ്യ, അള്‍ജീരിയ, നൈജീരിയ, സാംബിയ എന്നീ രാജ്യങ്ങളിലാണ് എസ്‌പോയിര്‍ വഴി കൂടുതല്‍ പേര്‍ക്ക് ജോലി ലഭിച്ചിരിക്കുന്നത്. ഉയര്‍ന്ന തൊഴില്‍ വൈദഗ്ധ്യം, ഇംഗ്ലീഷ് ഭാഷയിലെ പരിജ്ഞാനം, വിവിധ ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡാര്‍ഡുകളിലെ അറിവ്, കൃത്യമായ സുരക്ഷ പരിശീലനം എന്നിവ കൈവരിച്ചവര്‍ക്ക് വിദേശരാജ്യങ്ങളില്‍ ധാരാളം തൊഴിലവസരങ്ങളുണ്ട്. ഉയര്‍ന്ന ശമ്പളത്തോടെ വിദേശജോലിയെന്ന മലയാളി യുവാക്കളുടെ സ്വപ്നം നേടിയെടുക്കാന്‍ അവരെ ഒരുക്കുകയെന്ന കര്‍മ്മ പരിപാടിയാണ് കെയ്‌സും എസ്‌പോയിറും ചേര്‍ന്ന് നടത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top