Business

വെള്ളിയാഴ്ചയും വിപണിയില്‍ ഉത്സാഹം

ഓഹരിവിപണി     13-04-2018

തുടര്‍ച്ചയായ ഏഴാം ദിവസവും വിപണി നേട്ടത്തിലായിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് മികച്ച പ്രകടനം കാഴ്ച വെച്ചു.

ഐടി കമ്പനികളായ ടിസിഎസ്, ഇന്‍ഫോസിസ് ഓഹരികള്‍ മുന്നേറ്റത്തിലായിരുന്നു. ഓഹരിവിപണിയില്‍ പുതിയൊരു മുന്നേറ്റത്തിന് തുടക്കം കുറിക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍.

നാലാം പാദ റിസള്‍ട്ട് പുറത്ത് വരുന്നതോടെ ബാങ്ക് ഓഹരികള്‍ ഒഴികെ മിക്ക കമ്പനികളുടെ ഫലങ്ങള്‍ മെച്ചമായിരിക്കുമെന്നാണ് നിക്ഷേപകര്‍ കണക്കുകൂട്ടുന്നത്.

സെന്‍സെക്‌സ് 91 പോയിന്റ് ഉയര്‍ന്ന് 34192 പോയിന്റിലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 21 പോയിന്റ് വര്‍ധിച്ച് 10480ലാണ് ക്ലോസ് ചെയ്തത്.

മെറ്റല്‍ ഓഹരികളും ഇന്ന് വിപണിയില്‍ തിളങ്ങി. ഹിന്‍ഡാല്‍കോ രണ്ട് ശതമാനം വിലവര്‍ധിച്ചു.

അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് ഉടനടി സിറിയയില്‍ ഒരു ആക്രമണം അഴിച്ചുവിടില്ലെന്ന പൊതുധാരണ ആഗോള വിപണിയെ തുണച്ചിട്ടുണ്ട്. ഇതിന് പുറമേ ചൈന- അമേരിക്ക വ്യാപാര കരാര്‍ യുദ്ധവാര്‍ത്തകള്‍ക്ക് ശമനമുണ്ടായതും മറ്റൊരു അനുഗ്രഹമായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top