വരാപ്പുഴ: ശ്രീജിത്തിന്റെ കസ്റ്റഡി മരണ കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും. അന്വേഷണച്ചുമതലയുള്ള ഐജി എസ് ശ്രീജിത്തും മറ്റ് ഉദ്യോഗന്ധരും കൊച്ചിയില്‍ എത്തിയിട്ടുണ്ട്. അന്വേഷണം എങ്ങനെ വേണം എന്നതു സംബന്ധിച്ച രൂപരേഖ തയാറാക്കും.
തെളിവെടുപ്പിന്റെ ഭാഗമായി വരാപ്പുഴ പൊലീസ് സ്റ്റേഷനും മരിച്ച ശ്രീജിത്തിന്റെ വീടും ഐജി സന്ദര്‍ശിക്കും. പോസ്റ്റുമാര്‍ടം റിപ്പോര്‍ട് ഇന്ന് കിട്ടുമെന്നാണ് പൊലീസ് പ്രതിക്ഷിക്കുന്നത്.
അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മരിച്ച ശ്രീജിത്തിന്റെ വീട് ഇന്ന് സന്ദര്‍ശിച്ചു. കേരളത്തിലെ ലോക്കപ്പുകള്‍ കൊലയറകളായി മാറുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.