Kerala

വരാപ്പുഴ കസ്റ്റഡിമരണം: അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

 

വരാപ്പുഴ: വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ അന്വേഷണ സംഘം ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി. ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ജൂണ്‍ അഞ്ചിന് കോടതി വീണ്ടും പരിഗണിക്കും.

അതേസമയം കേസില്‍ കക്ഷിചേര്‍ക്കണമെന്ന ബിജെപി ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്റെ ഹര്‍ജി കോടതി തള്ളി. രാഷ്ട്രീയ ഇടപെടല്‍ അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയക്കാരനാകുന്നത് തെറ്റല്ലെന്ന് പറഞ്ഞ കോടതി രാഷ്ട്രീയ കളിക്കുള്ള വേദിയാക്കി കോടതിയെ മാറ്റരുതെന്നും വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top