Home app

ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്ര ഇടപെടല്‍ തടയണമെന്ന് ജസ്റ്റീസ് കുര്യന്‍ ജോസഫ്

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്ര ഇടപെടല്‍ തടയണമെന്ന് ജസ്റ്റീസ് കുര്യന്‍ ജോസഫ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജസ്റ്റീസ് കുര്യന്‍ ജോസഫ് ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്ക് കത്തയച്ചു. ജഡ്ജി നിയമന ശിപാര്‍ശകളില്‍ കേന്ദ്രം തീരുമാനം വൈകിപ്പിക്കുന്നതിനെതിരേയാണ് ജസ്റ്റീസ് കുര്യന്‍ ജോസഫ് രംഗത്തെത്തിയിരിക്കുന്നത്. ഏഴംഗ ജഡ്ജിമാരുള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ച് ഇക്കാര്യം പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പിഴവാകും. ഇനിയും വിഷയത്തില്‍ കോടതി ഇടപെട്ടില്ലെങ്കില്‍ ചരിത്രം മാപ്പു തരില്ല. സുഖപ്രസവം നടന്നില്ലെങ്കില്‍ സിസേറിയന്‍ വേണം. അല്ലെങ്കില്‍ കുഞ്ഞ് മരിക്കുമെന്നും അദ്ദേഹം ചീഫ് ജസ്റ്റീസിന് അയച്ച കത്തില്‍ പറയുന്നു. കേന്ദ്രം തീരുമാനം എടുക്കാത്തതിനെതിരെ ബെഞ്ച് വിധി പ്രസ്താവിക്കണം. കെ.എം. ജോസഫ്, ഇന്ദു മല്‍ഹോത്ര എന്നിവരെ ജഡ്ജിമാരാക്കാനുള്ള ശിപാര്‍ശ അംഗീകരിക്കണമെന്നും കുര്യന്‍ ജോസഫ് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റീസിന് അയച്ച കത്തിന്റെ പകര്‍പ്പ് മറ്റു 22 ജഡ്ജിമാര്‍ക്കും അദ്ദേഹം കൈമാറി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top