ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യ സ്വര്‍ണവേട്ട തുടരുന്നു. വനിതകളുടെ ഡബിള്‍ ട്രാപ്പില്‍ ശ്രേയസി സിങ്ങാണ് ഇന്ത്യക്ക് 12-ാം സ്വര്‍ണം സമ്മാനിച്ചത്. വെള്ളി നേടി ഓസ്ട്രേലിയന്‍ താരം എമ്മ കോക്സും ശ്രേയസിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. 96 പോയിന്റുമായി ഇരുവരും സമനില പാലിച്ചതോടെ ടൈബ്രേക്കറിലൂടെയായിരുന്നു ശ്രേയസിയുടെ വിജയം.
അതേസമയം നിര്‍ണായക നിമിഷം ഫോമിലേക്കുയരാനായത് ഇന്ത്യന്‍ താരത്തിന് നേട്ടമായി. 87 പോയിന്റ് നേടിയ സ്കോട്ലന്ഡിന്റെ ലിന്‍ഡ് പിയേഴ്സണാണ് വെങ്കലം. മറ്റൊരു ഇന്ത്യന്‍ താരമായ വര്‍ഷ വര്മന് നാലാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളു. 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ശ്രേയസി വെള്ളി മെഡല്‍ നേടിയിരുന്നു.