ദിലീപ് ചിത്രം കമ്മാര സംഭവത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഹരിചരണ്‍ ശേഷാദ്രിയും ദിവ്യ എസ് മേനോനും ചേര്‍ന്നു ആലപിച്ചിരിക്കുന്ന ഞാനോ രാവോ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് ഈണമിട്ടിരിക്കുന്നത്.
രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് ചിത്രത്തില്‍ എത്തുന്നത്. നമിതാ പ്രമോദാണ് നായിക. തമിഴ് താരങ്ങളായ സിദ്ധാര്‍ത്ഥ്, ബോബി സിംഹ, ഇന്ദ്രന്‍സ്, ശ്വേത മേനോന് എന്നിവരാണ് മറ്റ് താരങ്ങള്‍. ഏപ്രില്‍ 14 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.