ഗോള്‍ഡ്കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍ വെല്‍ത്ത് ഗെയിംസ് ബോക്സിങില്‍ ഇന്ത്യയുടെ അഭിമാന താരം മേരി കോം ഫൈനലില്‍. 48 കിലോ ബോക്സിങ് വിഭാഗത്തില്‍ ശ്രീലങ്കയുടെ അനുഷ ദില്റുക്ഷിനെ തോല്‍പ്പിച്ചാണ് മേരി കോം ഫൈനലിലെത്തിയത്. 5-0 ത്തിനായിരുന്നു ലങ്കന്‍ താരത്തെ മേരി പരാജയപ്പെടുത്തിയത്.
പ്രായത്തെ വെല്ലുന്ന പ്രകടനമായിരുന്നു മേരി കോം ഓരോ റൗണ്ടിലും കാഴ്ചവെച്ചത്. അനുഷ തന്റെ ഉയരം മുതലെടുത്ത് മുന്നേറിയപ്പോള്‍ അനുഭവസമ്പത്തിന്റെ ബലത്തിലാണ് മേരികോം വിജയം സ്വന്തമാക്കിയത്.
അതേസമയം വനിതകളുടെ 60 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ ലെയ്ഷാം സരിതാ ദേവി ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ടു. ഓസ്ട്രേലിയയുടെ അന്‍ജാ സ്ട്രിഡ്സ്മാനാണ് സരിതയെ വീഴ്ത്തിയത്. മികച്ച പ്രകടനമാണ് സരിത പുറത്തെടുത്തത്.