Business

കെഎംഎ ദ്വിദിന സമ്മിറ്റ്

കേരളാ മാനേജ്‌മെന്റ് അസോസിയേഷന്‍(കെഎംഎ) ഓള്‍ കേരളാ മാനേജ്‌മെന്റ് അസോസിയേഷന്‍സ് സമ്മേളനം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 12,13 തീയതികളില്‍ എറണാകുളത്തെ ലേ മെറിഡിയന്‍ ഇന്റര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ദ്വിദിന സമ്മേളനം നടക്കുന്നത്. അറുപത് വര്‍ഷം പിന്നിടുന്ന കെഎംഎയുടെ വാര്‍ഷിക നാഷണല്‍ മാനേജ്‌മെന്റ് കണ്‍വെന്‍ഷനും ഇതോടനുബന്ധിച്ച് നടക്കും.

ഇന്ത്യയിലെ ഏറ്റവും വിപുലമായ പ്രൊഫഷണല്‍ മീറ്റ് എന്ന നിലയില്‍ സമ്മേളനം ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മാനേജ്‌മെന്റ്, ഐടി, സാങ്കേതികവിദ്യ തുടങ്ങിയ നൂതന വിഷയങ്ങളെ സംബന്ധിച്ച് വ്യത്യസ്ത മേഖലയിലുള്ള പ്രൊഫഷണലുകള്‍ പ്രസംഗിക്കും.

വ്യവസായം, വ്യാപാരം, ഐടി പ്രൊഫഷണലുകള്‍, മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍, സ്റ്റാര്‍ട്ടപ് സംരംഭകര്‍, ഉദ്യോഗാര്‍ത്ഥികള്‍, എഞ്ചിനീയര്‍മാര്‍ എന്നിവരെ ലക്ഷ്യമിട്ടാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

കേരള ധനകാര്യമന്ത്രി ഡോ.തോമസ് ഐസക്, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ഐടി സെക്രട്ടറി എം ശിവശങ്കര്‍, കൊച്ചി മെട്രോ മാനേജിങ് ഡയറക്ടര്‍ എപിഎം മുഹമ്മദ് ഹനീഷ് എന്നിവര്‍ ആമുഖ പ്രഭാഷണം നടത്തും.

ഇവര്‍ക്ക് പുറമേ പ്രൊഫഷണലുകളായ ഐഐഎം ബാംഗ്ലൂരിലെ എച്ച്ആര്‍ ആന്റ് ലീഡര്‍ഷിപ്പ് പ്രൊഫ. വാസന്തി ശ്രീനിവാസന്‍, ഐമാ ഡയറക്ടര്‍ ജനറല്‍ രേഖാ സേത്തി, എസ്‌ഐബി മാനേജിങ് ഡയറക്ടര്‍ വി.ജി മാത്യു, നോക്കിയ ഇന്ത്യ എംഡി അജയ് മേഹ്ത്ത, കെപിഎംജി ഗ്ലോബലിന്റെ ഗ്ലോബല്‍ ബോര്‍ഡ് മെമ്പര്‍ റിച്ചാര്‍ഡ് രേഖി, സെയില്‍സ് ഫോഴ്‌സ് ഡോട്ട് കോമിന്റെ കണ്‍ട്രി ഹെഡ് സുനില്‍ ജോസ്, അസിമോവ് റോബോട്ടിക്‌സ് സിഇഒ ടി.ജയകൃഷ്ണന്‍, കൊച്ചി ബിനാലെ മുന്‍ സിഇഒ മഞ്ജു സാറാ രാജന്‍, ജാക്ക്ഫ്രൂട്ട് 365 ഫൗണ്ടര്‍ ജെയിംസ് ജോസഫ് ടിസിഎസ് ഹെഡ് വിജു ചാക്കോ എന്നിവരും സമ്മേളനത്തില്‍ പ്രസംഗിക്കും.

ഏപ്രില്‍ 12ന് റീഡിഫൈനിങ് ലേര്‍ണിങ് എന്ന വിഷയത്തില്‍ പ്രൊഫ. വാസന്തി ശ്രീനിവാസന്‍ പ്രസംഗിക്കും. തുടര്‍ന്ന് ഇന്‍ഫിനിത്തിസം സ്ഥാപകന്‍ മഹാത്രിയാ റാ പ്രഭാഷണം നടത്തും.

രണ്ടാമത്തെ ദിവസം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്- റോബോട്ടിക്‌സ് എമര്‍ജിങ് ബിസിനസ് ഇക്കോസിസ്റ്റംസ് ആന്റ് മോഡല്‍സ്, ഇന്നവേറ്റീവ് ലീഡര്‍ഷിപ്പ്, ഇന്നവേറ്റീവ് ഡിസ്‌റപ്റ്റഡ് വേള്‍ഡ് എന്ന വിഷയങ്ങളില്‍ പ്രമുഖ മാനേജ്‌മെന്റ് പ്രൊഫഷണലുകള്‍ പ്രഭാഷണം നടത്തും.

കെഎംഎ അംഗങ്ങള്‍ക്ക് 3750 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. അല്ലാത്തവര്‍ക്ക് 4250 രൂപ നല്‍കണം. സ്‌പോട്ട് രജിസ്‌ട്രേഷന് 4500 രൂപയും അംഗങ്ങളല്ലാത്തവര്‍ക്ക് 5000 രൂപയുമാണ് ഫീസ്. വിദ്യാര്‍ത്ഥികള്‍ക്ക് 1500 രൂപ മുതല്‍ 2000 രൂപ വരെ ഫീസ് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kma.org.in

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top