Home app

കണ്ണൂര്‍, കരുണ മെഡിക്കല്‍കോളേജ് ബില്‍ ഗവര്‍ണര്‍ തള്ളി

കണ്ണൂര്‍, കരുണ മൊഡിക്കല്‍ കോളേജ് ബില്‍ ഗവര്‍ണര്‍ തള്ളി. ഭരണഘടനയുടെ 200ാം അനുച്ഛേദം അനുസരിച്ച് ഭരണഘടന ഗവര്‍ണര്‍ക്കു നല്‍കുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി.

രണ്ടു മെഡിക്കല്‍ കോളജുകളിലെയും പ്രവേശനം റദ്ദാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട പശ്ചാത്തത്തിലാണ് നിയമസഭ പാസാക്കിയ ബില്ലുമായി നിയമ സെക്രട്ടറി നേരിട്ട് ഗവര്‍ണറെ കണ്ടത്.

അതേ സമയം മെഡിക്കല്‍ പ്രവേശന ബില്‍ രാഷ്ട്രീയമായും സാങ്കേതികമായും ശരിയാണെന്നു നിയമമന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശരിയായ നിലപാടാണു സ്വീകരിച്ചത്. സര്‍ക്കാരിനു തെറ്റുപറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടിയ 180 വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് സര്‍ക്കാര്‍ തിടുക്കത്തില്‍ ബില്‍ പാസാക്കാന്‍ ശ്രമിച്ചത്. സര്‍ക്കാര്‍ നീക്കത്തെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.  ഗവര്‍ണറുടെ തീരുമാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന സര്‍ക്കാറിന് ഗവര്‍ണറുടെ നടപടി വലിയ തിരിച്ചടിയായിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top