ഓഹരിവിപണി 06-04-2018
അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് ചൈനയ്ക്കെതിരെ കൂടുതല്‍ ഉത്പന്നങ്ങള്‍ക്ക് താരിഫ് ഏര്‍പ്പെടുത്തിയ നടപടി മുന്നില്‍ കണ്ട് ഓഹരി നിക്ഷേപകര്‍ സൂക്ഷ്മതയോടെയാണ് വിപണിയോട് പ്രതികരിച്ചത്. വ്യാപാര കരാര്‍ യുദ്ധം രൂക്ഷമാകുമെന്ന അനുമാനത്തില്‍ നിക്ഷേപകരിലധികവും വിപണിയില്‍ നിന്നു വിട്ടുനിന്നു.
മുംബൈ വിലസൂചിക 30.17 പോയിന്റ് ഉയര്‍ന്ന് 33,626.97 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ദേശീയ സൂചിക നിഫ്റ്റി 6.45 പോയിന്റ് വര്‍ധിച്ച് 10,331.60 ലാണ് വ്യാപാരമവസാനിപ്പിച്ചത്.