ബിറ്റ് കോയിന് ഉള്‍പ്പെടെയുള്ള ക്രിപ്റ്റോ കറന്‍സികള്‍ വാങ്ങാനോ വില്‍ക്കാനോ പാടില്ലെന്ന് റിസര്‍വ് ബാങ്ക് മറ്റ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്കി. ഇതനുസരിച്ച് ആര്‍ബിഐയുടെ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ വഴി ക്രിപ്റ്റോ കറന്‍സികള്‍ വാങ്ങാനോ വിറ്റ് പണമാക്കാനോ കഴിയില്ല.
ഇനി മുതല്‍ ക്രിപ്റ്റോ കറന്‍സി ട്രേഡിംഗ് വാലറ്റുകളിലേക്ക് ഇടപാടിനായി ബാങ്കില്‍ നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയാതാകും.
ലോകത്തിലെ മറ്റ് കേന്ദ്രബാങ്കുകള്‍ ക്രിപ്റ്റോ കറന്‍സികള്‍ അംഗീകരിച്ചിട്ടില്ല. ഇവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ രാജ്യത്ത് രഹസ്യമായി പണമൊഴുകാനുള്ള നൂതന സാങ്കേതിക സംവിധാനത്തിനാണ് ആര്‍ബിഐ കടിഞ്ഞാണിട്ടത്.