മുംബൈ: വിജയകരമായ ഒരു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനൊന്നാം പതിപ്പിന് ഇന്ന് തുടക്കം. രാജ്യം വീണ്ടും ഐപിഎല്‍ ആവേശത്തിലേക്ക് കൂപ്പുകുത്തുകയാണ്. മൈതാനത്ത് റണ്‍മഴ പെയ്യിക്കാനും ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാറാടിക്കാനുമായി എട്ട് ടീമുകളാണ് ഇക്കുറി ഐപിഎല്ലില്‍ പങ്കെടുക്കുന്നത്.
രണ്ടര മാസം ദൈര്‍ഘ്യമുള്ള ലീഗില്‍ 60 മത്സരങ്ങളാണുള്ളത്. എംഎസ് ധോണിയുടെ നേതൃത്വത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സും ഷെയ്ന് വോണിന്റെ ശിക്ഷണത്തില്‍ രാജസ്ഥാന് റോയല്‍സും തിരിച്ചെത്തുന്നു എന്നതു തന്നെയാണ് ഈ സീസണിന്റെ വലിയ പ്രത്യകത. വാതുവെപ്പ് വിവാദത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷം വിലക്ക് നേരിട്ടതിന് ശേഷമാണ് ഈ രണ്ടു ടീമുകള്‍ തിരിച്ചെത്തുന്നത്.
നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലാണ് ഉദ്ഘാടന മത്സരത്തില്‍ കൊമ്പുകോര്‍ക്കുക. മുംബൈയാണ് ഉദ്ഘാടനവേദി. ഇക്കുറി ദൂരദര്‍ശനും മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.