സൗബിന് ഷാഹിറിനെ നായകനാക്കി നവാഗതനായ സക്കറിയ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം സുഡാനി ഫ്രം നൈജീരിയയുടെ ടീസറെത്തി. സൗബിന് ഷാഹിര്‍ നായകായി എത്തുന്ന ആദ്യ സിനിമയാണിത്. ഫുട്ബോള്‍ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ മജീദ് എന്ന കഥാപാത്രത്തെയാണ് സൗബിന് അവതരിപ്പിക്കുന്നത്. കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ട്. ‘കെ.എല്‍10 പത്തി’ലൂടെ ശ്രദ്ധേയയായ മുഹ്സിന പരാരിയും സംവിധായകന് സകറിയയുമാണ് തിരക്കഥ ഒരുക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. റെക്സ് വിജയന് ആണ് സംഗീതം.
സുഡാനി ഫ്രം നൈജീരിയ, ടീസര്‍ കാണാം
By
March 11, 2018 10:09 am