ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് ഹെവിവെയിറ്റ് (91 കിലോഗ്രാം) വിഭാഗം ബോക്സിങ്ങില്‍ ഇന്ത്യയുടെ നമാന്‍ തന്‍വാറിന് വിജയത്തുടക്കം. ടാന്‍സാനിയയുടെ ഹരുണ മഹാന്ഡോയെ പരാജയപ്പെടുത്തി ഇന്ത്യന്‍ താരം ക്വാര്‍ട്ടറില്‍ കടന്നു.
നമാന്‍ തന്‍വാറിന് ഒരുതരത്തിലും വെല്ലുവിളി ഉയര്‍ത്താന്‍ ടാന്‍സാനിയന്‍ താരത്തിനായില്ല. വളരെ അനായാസം മഹാന്ഡോയെ ഇടിച്ചിടാന്‍ ഇന്ത്യന്‍ താരം നമാന്‍ തന്‍വാറിന് കഴിഞ്ഞു. സമോവയുടെ ഫ്രാങ്ക് മാസോയാണ് ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരത്തിന്റെ എതിരാളി.