Home app

സല്‍മാന്‍ഖാന് ജാമ്യം കിട്ടിയില്ലെങ്കില്‍ 800 കോടി വെളളത്തിലാകും

നീണ്ട 20 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുന്നതും ശിക്ഷ വിധിക്കുന്നതും. അഞ്ചുവര്‍ഷത്തെ ജയില്‍വാസവും പതിനായിരം രൂപ പിഴയുമാണ് ജോധ്പൂര്‍ കോടതി സല്‍മാന്‍ ഖാന് വിധിച്ചിരിക്കുന്ന ശിക്ഷ. ജാമ്യം കിട്ടിയില്ലെങ്കില്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാറിന്റെ സിനിമാഭാവി എന്താകുമെന്നാണ് ഇനി അറിയേണ്ടത്. 800 കോടിയുടെ പ്രോജക്ടുകളാണ് സല്‍മാന്‍ഖാനെ കാത്തിരിക്കുന്നത്. കേസില്‍ ജാമ്യംകിട്ടിയില്ലെങ്കില്‍ വലിയ നഷ്ടമായിരിക്കും ബോളിവുഡിനുണ്ടാവുക.

125 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ‘റേസ് 3’ ഈദ് റിലീസായി ഒരുങ്ങിക്കഴിഞ്ഞു. വെറും നാലോ അഞ്ചോ ദിവസത്തെ ചിത്രീകരണം കൂടിയാണ് ഇനി ബാക്കിയുള്ളത്. 200 കോടി ചെലവില്‍ നിര്‍മ്മിക്കുന്ന മറ്റൊരു ബിഗ് ബജറ്റ് ചിത്രം ‘ഭാരത്’ ഈ വര്‍ഷം തന്നെയാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. 2019 ല്‍ തിയേറ്ററുകളിലെത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്ന കിക്ക് 2വും സല്‍മാന്‍ഖാന്റെ അഭിനയജീവിതത്തില്‍ പരിഗണനയിലിരിക്കുന്ന പ്രോജക്ടാണ്. 100 കോടിയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്. അതേസമയം സല്‍മാന്‍ഖാന്‍ അവതരിപ്പിക്കുന്ന ടിവി റിയാലിറ്റി ഷോ ’10 കാ ഡമ്മി’ന്റെ 20 എപ്പിസോഡിനായി സല്‍മാന്‍ ഖാന് ലഭിക്കുന്ന പ്രതിഫലം 78 കോടി രൂപയാണ്. പരിപാടിയുടെ പ്രമോ ജൂണില്‍ സംപ്രേക്ഷണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ‘ബിഗ് ബോസ്’ എന്ന റിയാലിറ്റി ഷോയുടെ ഓരോ എപ്പിസോഡിനും 11 കോടി രൂപ വീതമാണ് സല്‍മാന്‍ഖാന്‍ കൈപ്പറ്റിയിരുന്നത്. 2017ല്‍ ഫോബ്സ് ഇന്ത്യ 100 സെലിബ്രിറ്റികളുടെ ലിസ്റ്റെടുത്തതില്‍ 232.38 കോടി രൂപയാണ് സല്‍മാന്‍ഖാന്റെ വരുമാനം. കേസില്‍ ജാമ്യം കിട്ടിയില്ലെങ്കില്‍ ഈ പ്രോജക്ടുകളുടെയെല്ലാം ഭാവിയെന്താകുമെന്നാണ് ബോളിവുഡ് സിനിമാവൃത്തങ്ങള്‍ ആശങ്കപ്പെടുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top