കൊച്ചി: ചെലവന്നൂര്‍ കായല്‍ കൈയേറി നടന് ജയസൂര്യ അനധികൃതമായി നിര്‍മാണം നടത്തിയ ബോട്ടുജെട്ടിയും ചുറ്റുമതിലും പൊളിച്ചുനീക്കി കൊച്ചി കോര്പ്പറേഷന്. കൈയേറ്റം പൊളിക്കുന്നതിനെതിരായി ജയസൂര്യ നല്കിയ ഹര്‍ജി തിരുവനന്തപുരം തദ്ദേശ ട്രൈബ്യൂണല്‍ തള്ളിയിരുന്നു.
സ്ഥലം വാങ്ങുമ്പോഴും കെട്ടിടം നിര്‍മ്മിക്കുന്നതിനും തീരദേശ പരിപാലന അതോറിറ്റിയെ അറിയിക്കണമെന്നും കെട്ടിടം നിര്‍മ്മിക്കാന്‍ തീരദേശ പരിപാലന അതോറിറ്റിയുടെ അംഗീകാരം വേണമെന്നതും ജയസൂര്യ പാലിച്ചിട്ടില്ല. എറണാകുളം സ്വദേശിയായ ബാബുവാണ് ജയസൂര്യയ്ക്കെതിരെ പരാതി നല്‍കിയത്.