Entertainment

ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ പ്രേതം 2 വരുന്നു

ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ 2016ല്‍ പുറത്തിറങ്ങിയ പ്രേതം എന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു. ഇപ്പോഴിതാ പ്രേതത്തിന്റെ
രണ്ടാം ഭാഗം വരുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. ജയസൂര്യ മുഖ്യകഥാപാത്രമായി വരുന്ന ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന മെന്റലിസ്റ്റില്‍ കേന്ദ്രീകരിച്ച് തന്നെയായിരിക്കും രണ്ടാം ഭാഗവും. എന്നാല്‍ ക്രിസ്തുമസ് റിലീസായി എത്തുന്ന ഈ സിനിമ ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയായിരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജോണ്‍ ഡോണ്‍ ബോസ്‌കോ നേരിട്ടുള്ളതില്‍വെച്ച് ഏറ്റവും ഭീകരമായ കേസുമായാണ് പ്രേതം 2 ക്രിസ്മസിനെത്തുന്നതെന്നാണ് സംവിധായകന്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ആദ്യ ചിത്രത്തില്‍ ഷറഫുദ്ധീന്‍, ഹരീഷ് പേരടി, ധര്‍മജന്‍, അജു വര്‍ഗീസ് തുടങ്ങിയ താരങ്ങള്‍ അണിനിരന്നിരുന്നു. എന്നാല്‍ രണ്ടാം ഭാഗം പുറത്തിറങ്ങു്‌നപോള്‍ ജോണ്‍ ഡോണ്‍ ബോസ്‌കോയ്‌ക്കൊപ്പം ആരൊക്കെ കാണുമെന്നും സംവിധായകന്‍ വ്യക്തമാക്കിയിട്ടില്ല. എന്നും മികച്ച സിനിമകള്‍ മാത്രം മലയാളത്തിന് സമ്മാനിച്ചിട്ടുളള ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ ഒരു മികച്ച ചിത്രം തന്നെ പ്രതീക്ഷിക്കാം.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top